കൊണ്ടോട്ടി ബ്ലോസം കോളേജില്‍ അതിഥിയായി എത്തിയ സിനിമാ താരം ഡെയിന്‍ ഡേവിസിനെ പ്രിന്‍സിപ്പാള്‍ ഇറക്കിവിട്ടു. ഇതിന്റെ പുറത്തെത്തിയ വീഡിയോ വൈറലായതോടെ സംഭവം വിവാദമായിരിക്കുകയാണ്. പ്രിന്‍സിപ്പാളിന്റെ ഈ നടപടിയെ വിമര്‍ശിച്ച് പലരം രംഗത്ത് വന്നു കഴിഞ്ഞു.

ഫങ്ഷന് കുട്ടികള്‍ ഡ്രസ്‌കോട് ഇടാന്‍ പാടുള്ളതല്ല എന്ന് പ്രിന്‍സിപ്പാള്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു പക്ഷേ ഇത് കുട്ടികള്‍ അനുസരിച്ചില്ല. ഇതിന്റെ പേരിലാണ് അതിഥിയായി എത്തിയ ഡെയിനിനെ പ്രിന്‍സിപ്പാള്‍ ഗെറ്റ് ഔട്ട് അടിച്ചത്.

തന്നോട് ഇവിടുത്തെ പ്രിന്‍സിപ്പാള്‍ ഗെറ്റ് ഔട്ട് അടിച്ചെന്നും ലൈഫില്‍ ആദ്യമായിട്ടാണ് ഒരാള്‍ അങ്ങനെ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസാരിക്കുന്നതിനിടക്ക് ഡെയിനിനെ തടയാന്‍ ശ്രമിക്കുന്നവരെയും അവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നവരെയും കാണാന്‍ സാധിക്കും.

തിരികെ പോകുന്ന ഡെയിനിനെ ആഘോഷത്തോടെയാണ് വിദ്യാര്‍ഥികള്‍ യാത്രയാക്കുന്നത്. ഇതടക്കം ഉള്ള വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്.

സ്റ്റേജില്‍ ഡെയിന്‍ സംസാരിച്ചപ്പോഴും വമ്പന്‍ പ്രതികരണം ആണ് വിദ്യാര്‍ഥികള്‍ നല്‍കിയത്.

വിളിച്ചു വരുത്തിയ അതിഥിയോട് ഒരിക്കലും ഇങ്ങനെ പെരുമാറാന്‍ പാടില്ല എന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്ന്.