പാമ്പാക്കുടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

പാമ്പാക്കുടയില്‍ വീട്ടമ്മയും രണ്ട് മക്കളും ആസിഡ് ആക്രമത്തില്‍ ഇരയായ കേസില്‍ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍.
ക‍ഴിഞ്ഞ ദിവസമാണ് പാമ്പാക്കുട നെയ്ത് ശാലപ്പടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്മിതയ്ക്കും മക്കള്‍ക്കും നേരെ ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ ഒരു കുട്ടിയുടെ കാ‍ഴ്ച നഷ്ടമായി. സ്മിതയുടെ രണ്ടാം ഭര്‍ത്താവ് മൂട്ടമലയില്‍ എംടി റെനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജനവാതിലില്ലാത്ത ഒറ്റ മുറിവീട്ടിലാണ് സ്മിതയും മക്കളും താമസിച്ചിരുന്നത്. റെനിയെ രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. സ്മിതയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് സ്മിത റെനിയെ വിവാഹം ക‍ഴിച്ചത്.

വിവാഹ ശേഷം ആദ്യ വിവാഹത്തിലെ കുട്ടികളെ റെനി സ്തിരമായി അക്രമിക്കാറുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍സ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജയില്‍ മോചിതനായ ശേഷമാണ് ഇയാള്‍ സ്മിതയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. റെനിയുടെ ഉപദ്രവം സഹിക്ക വയ്യാതെയാണ് സ്മിതയും മക്കളും ഒറ്റയ്ക്ക് താമസം തുടങ്ങിയത്.

നാട്ടുകാരുടെ സഹായത്തോടെയാണ് സ്മിത ഇവിടെ ക‍ഴിഞ്ഞ്രുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടികള്‍ ഉറക്കെ കരഞ്ഞതോടെയാണ് നാട്ടുകാര്‍ കാര്യമറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News