കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ 75 എം.എല്‍എമാര്‍ പങ്കെടുത്തു

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ 75 എം.എല്‍എമാര്‍ പങ്കെടുത്തു.നാല് വിമത എം.എല്‍എമാര്‍ യോഗത്തിന് എത്തിയില്ല.കോടതിയില്‍ ഹാജരാകാന്‍ ഒരാള്‍ അവധി തേടി. ജെഡിഎസ്‌കോണ്ഗ്രസ് സഖ്യസര്‍ക്കാരിന് പ്രതിസന്ധി ഒഴിഞ്ഞ് പോയതായി കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

ഓപ്പറേഷന്‍ താമരയെന്ന് പേരില്‍ ബിജെപി ഉയര്‍ത്തി പ്രതിസന്ധി തരണം ചെയ്തുവെന്ന് പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ബംഗ്ലൂരില്‍ ചേര്‍ന്നത്. നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് നല്‍കി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചത് പോലെ നാല് എം.എല്‍എമാര്‍ പങ്കെടുത്തില്ല.

വിമത എം.എല്‍എമാരായ മഹേഷ് കുമ്താളി, ഉമേഷ് ജാദവ്, രമേഷ് ജാര്‍ഖോളി എന്നിവര്‍ യോഗ സമയത്ത് ബിജെപി നേതാക്കള്‍ക്ക് ഒപ്പം മുംബൈയില്‍ തന്നെ തങ്ങി. ബല്ലാരി റൂറലിലെ എം.എല്‍.എ നാഗേന്ദ്ര കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ആകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇദേഹമടക്കം 76 എം.എല്‍എമാരാണ് കോണ്‍ഗ്രസില്‍ ഉളളത്. ഇതോടെ ജെഡിഎസ് – കോണ്ഗ്രസ് സഖ്യസര്‍ക്കാരിന്റെ അംഗബലം കുറഞ്ഞെങ്കിലും സര്‍ക്കാരിന് ഭീഷണിയില്ല എന്നത് നേതാക്കള്‍ക്ക് ആശ്വാസകരമായി.

വിമത എം.എല്‍എമാരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കോണ്‍ഗ്രസ് തീരുമാനിക്കും. അതേ സമയം തന്ത്രങ്ങള്‍ പാളിയതോടെ ദില്ലിയില്‍ പാര്‍പ്പിച്ചിരുന്ന എല്ലാ ബിജെപി എം.എല്‍എമാരേയും കര്‍ണ്ണാടകയിലേയ്ക്ക് കേന്ദ്ര നേതൃത്വം മടക്കി അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News