മകരമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട നാളെ അടയ്ക്കും; തുടക്കത്തില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങളെ പെട്ടന്ന് അവസാനിപ്പിക്കാന്‍ സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനുമായി: അഡ്വ.എന്‍ വിജയകുമാര്‍

ശബരിമലയിൽ മകരമാസ പൂജ നാളെ അവസാനിക്കും.രാവിലെ നടയടച്ച് മേൽശാന്തി പന്തളം രാജ പ്രതിനിധിക്ക് താക്കോൽ കൈമാറുന്നതോടെയാണ് ചടങ്ങുകൾ അവസാനിക്കുന്നത്.

അതേ സമയം തുടക്കം സംഘർഷഭരിതമായിരുന്നെങ്കിലും സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കൃത്യമായ ഇടപെടൽ ശബരിമലയെ ശാന്തമാക്കിയെന്ന് ബോർഡ് അംഗം അഡ്വ.എൻ വിജയകുമാർ പറഞ്ഞു.

ഇന്ന് രാത്രി ഹരിവരാസനം പാടി നടയടച്ചാൽ ഭക്തർക്കുള്ള ദർശനം അവസാനിക്കും നാളെ രാവിലെ നട തുറന്ന് പന്തളം കൊട്ടാരത്തിന്നുള്ള പ്രത്യേക പൂജയും കഴിഞ്ഞ് നടയടക്കുന്നതോടെ മകരമാസ പൂജ അവസാനിക്കും.

ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോൾ തന്നെ സന്നിധാനത്തി യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാർ സംഘടനകൾ അക്രമം അഴിച്ച് വിട്ടിരുന്നു.

എന്നാൽ ശബരിമല ഇപ്പോൾ ശാന്തമാണെന്നും സംഘപരിവാറുകാരുടെ വ്യാജ പ്രചരണങ്ങളും അക്രമവും അവസാനിപ്പിക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനുമായെന്നും ബോർഡ് അംഗം അഡ്വ.എൻ വിജയകുമാർ പറഞ്ഞു.

നാളെ രാവിലെ നട തുറന്ന് ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ യോഗദണ്ഡും ദരിപ്പിച്ച് പന്തളം രാജപ്രതിനിധിക്ക് ദർശനം നൽകി നടയക്കും.

ശേഷം മേൽശാന്തി ക്ഷേത്രത്തിന്റെ താക്കോ ൽ രാജപ്രകനിധിക്ക് നൽകും.തുടർന്ന് പതിനെട്ടാം പടിയിറങ്ങി രാജാവ് ഇനിയുള്ള ഒരു വർഷത്തേക്ക് പൂജക്കുള്ള ചിലവിനായി കിഴിപ്പണവും താക്കോലും ദേവസ്വം മാനേജരെ ഏൽപ്പിക്കും.

പിന്നീട് തിരുവാഭരണവുമായി പന്തളം കൊട്ടാരം പ്രതിനിധി മലറയിറങ്ങും. ഇതോടെ മണ്ഡല മകരവിക്കരുത്സവവും തുടർന്നുള്ള മകരമാസ പൂജയും അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News