അമൃതയും രാജ്യറാണിയും വ‍ഴി പിരിയുന്നു; മെയ് 9 മുതല്‍ രണ്ട് വണ്ടികളായി ഓടിത്തുടങ്ങും

ഒറ്റ ട്രെയിനായി ഓടി ഷൊര്‍ണ്ണൂരില്‍ നിന്ന് രണ്ടായി പിരിയുന്ന അമൃതയും രാജ്യറാണിയും ഇനി പ്രത്യേക തീവണ്ടികളായി യാത്രതിരിക്കും.

മെയ് 9 മുതലാണ് രണ്ട് തീവണ്ടികളാകുന്നത്. ഒപ്പം സമയക്രമത്തിനും, യാത്ര തിരിക്കുന്ന സ്റ്റേഷനുകളിലും മാറ്റമുണ്ട്. അമൃത എക്സ്‌പ്രസ് രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 12.15നു മധുരയിലെത്തും.

മടക്ക ട്രെയിന്‍ ഉച്ചയ്ക്കു 3.15ന് മധുരയില്‍നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 5.50ന് തിരുവനന്തപുരത്ത് എത്തും.

അതേസമയം കൊച്ചുവേളി- നിലമ്പൂര്‍ രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ മെയ്‌ 9ന് സര്‍വീസ് ആരംഭിക്കും. രാത്രി 8.50ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 7.50ന് നിലമ്പൂരെത്തുന്ന രീതിയിലാണ് മാറ്റം. അമൃതയ്ക്കു കൊല്ലങ്കോട് സ്റ്റോപ്പും മെയ്‌ 9നു നിലവില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News