മുനമ്പം മനുഷ്യക്കടത്ത്: മുഖ്യ സൂത്രധാരൻമാരെ തിരിച്ചറിഞ്ഞു

മുനമ്പം മനുഷ്യക്കടത്തിലെ മുഖ്യ സൂത്രധാരൻമാരെ തിരിച്ചറിഞ്ഞു. രവീന്ദ്ര, ശാന്തകുമാർ ശ്രീകാന്ത്, എന്നിവരാണ് മുഖ്യ സൂത്രധാരൻമാരെന്ന് മൊഴി.

മുനമ്പം വഴി ന്യൂസിലാന്റിലേക്ക് കടക്കാൻ ശ്രമിച്ച് പിടിയിലായ ദില്ലി സ്വദേശി പ്രഭുവാണ് പൊലീസിന് മൊഴി നൽകിയത്.

230 പേർ ന്യൂസിലാന്റിലേക്ക് മുനമ്പം വഴി പോകാൻ ശ്രമിച്ചെന്നും ഇതിൽ 19 പേരാണ് പോകാൻ സാധിക്കാതെ തിരികെ മടങ്ങിയതെന്നും പൊലീസിന് വിവരം ലഭിച്ചു. പ്രധാന പ്രതികളുടെ ദൃശ്യങ്ങൾ പീപ്പീളിന് ലഭിച്ചു

മുനമ്പം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് തിരികെ എത്തിയ പ്രഭു ഇന്നലെയാണ് പൊലീസ് പിടിയിലായത്.

ഇയാളെ വിശദമായി ചോദ്യം ചെയ്യവെയാണ് രവീന്ദ്ര, ശാന്തകുമാർ ശ്രീകാന്ത്, എന്നിവരാണ് മനുഷ്യക്കടത്ത് ആസൂത്രണം ചെയ്തത് എന്ന വിവരം ലഭിച്ചത്.

ഇത് ഇവരുടെ യാഥാർത്ഥ പേരുകൾ ആണോ എന്നതിൽ പൊലീസിന് സംശയമുണ്ട്. ഇവർ മൂന്നുപേരും വിവിധ സംസ്ഥാനങ്ങളിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണെന്ന് പീപ്പിൾ ടി വി നടത്തിയ അന്വേഷണത്തിൽ ബോധ്യമായി.

230 പേർ മുനമ്പം വഴി ജനുവരി 12ന് പുലർച്ചെ ന്യൂസ്‌ലാന്റിലേക്ക് പോകാൻ തയ്യാറായി നിന്നു. എന്നാൽ താൻ ഉൾപ്പെടെ 19 പേരെ ഒഴിവാക്കി ബോട്ട് പുറപ്പെട്ടു.

ഒന്നര മാസം മുൻപ് യാത്രയ്ക്കായി ബോട്ട് തയ്യാറാക്കാൻ തുടങ്ങി. ഒന്നര മുതൽ 3 ലക്ഷം രൂപ വരെ ഇവർ ആളുകളുടെ കയ്യിൽ നിന്ന് വാങ്ങി.

നാട് വിടാൻ സാധിക്കാത്ത 19 പേരും ഇന്നും നാളെയുമായി തിരികെ വീടുകളിലെത്തുമെന്നും പ്രഭു പൊലീസിനോട് പറഞ്ഞു. അതേസമയം പ്രഭു നടത്തിയ വിമാന യാത്രകൾ ദുരൂഹമെന്ന് പൊലീസ് കരുതുന്നു.

ഇന്ന് രാവിലെയോടെയാണ് പ്രഭുവിനെ ദില്ലിയിൽ നിന്നും പൊലീസ് കേരളത്തിൽ എത്തിച്ചത്. കൂടുതൽ ചോദ്യം ചെയ്യലിനായി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News