ശബരിമല വിഷയത്തില്‍ അക്രമം നടത്തി ജാമ്യമല്ലാതെ അകത്തായ പ്രവര്‍ത്തകരെ പുറത്തിക്കാനാവാതെ സംഘികള്‍.

കേസ് നടത്താന്‍ പണം കണ്ടെത്താന്‍ ശതം സമര്‍പ്പമയാമി എന്ന പേരില്‍ ബക്കറ്റ് പിരിവിനിറങ്ങിയിരിക്കുകയാണ് അവര്‍. വീടുവീടാന്തരം കയറി പണം പിരിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ സംഘികളുടെ ഈ നീക്കത്തെ തേച്ചൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ശതം സമര്‍പ്പയാമി എന്ന വാക്ക് വെച്ച് നിരവധി രസികന്‍ ട്രോളുകളാണ് പുറത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നവരെ തടഞ്ഞവരാണ് ഇപ്പോള്‍ അക്രമികളെ പുറത്തിറക്കാന്‍ ബക്കറ്റു തെണ്ടലുമായി ഇറങ്ങിയിരിക്കുന്നെതന്നാണ് ചില ട്രോളുകളിലെ പരിഹാസം.

ശബരിമലയില്‍ കാണിക്കയിടരുതെന്നും പകരം സ്വാമി ശരണം എന്നെഴുതിയിട്ടാല്‍ മതിയെന്നും ആഹ്വാനം ചെയ്തവര്‍ തന്നെ ഇപ്പോള്‍ പണത്തിനായി തെണ്ടാനിറങ്ങിയിരിക്കുകയാണെന്നാണ് മറ്റു ചിലരുടെ കളിയാക്കല്‍.