നെല്ലിന് കീടനാശിനി തളിച്ച രണ്ടുപേര്‍ മരിച്ചു; മൂന്നു പേര്‍ ആശുപത്രിയില്‍

പത്തനംതിട്ട: തിരുവല്ല പെരിങ്ങരയില്‍ നെല്ലിന് കീടനാശിനി തളിച്ച രണ്ടുപേര്‍ മരിച്ചു.

മൂന്നുപേരെ അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുപ്പില്‍ കോളനിയില്‍ സനില്‍കുമാര്‍ (42), ജോണി എന്നിവരാണ് മരിച്ചത്.

വേങ്ങലില്‍ പാടത്ത് ഇന്നലെ രാത്രിയാണ് സംഭവം.

കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥത തോന്നുകയായിരുന്നു. ഉടനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേര്‍ മരിച്ചു. ആദ്യം ചങ്ങനാശ്ശേരി ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

മരിച്ച രണ്ടു പേരും കര്‍ഷക തൊഴിലാളികള്‍ ആണ്. കൃഷി വകുപ്പ് അംഗീകരിച്ചു നല്‍കിയ കീടനാശിനി ആണോ ഇവര്‍ ഉപയോഗിച്ചതെന്ന് വ്യക്തമല്ല. വിരാട് എന്ന പേരിലുള്ള കീടനാശിനി ചില സ്വകാര്യ ഏജന്‍സികള്‍ എത്തിച്ചതാണെന്നും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News