കീശ കാലിയാക്കി മോഡി ഭരണം; നാലര വര്‍ഷം കൊണ്ട് രാജ്യത്തിന്‍റെ കട ബാധ്യത വര്‍ധിച്ചത് 50 ശതമാനം

മുന്‍ ധാരണയില്ലാത്ത ധനവിനിയോഗവും ദീര്‍ഘ വീക്ഷണമില്ലാതെ രാജ്യത്തിന്‍ സാമ്പത്തിക മേഖലയില്‍ നടപ്പിലാക്കിയ പരിഷ്കരണങ്ങളും മോഡി സര്‍ക്കാറിന് കീ‍ഴില്‍ ക‍ഴിഞ്ഞ നാലരവര്‍ഷം കൊണ്ട് രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ പിന്നോട്ടടിക്കുന്നതിനൊപ്പം കടബാധ്യയും അമ്പത് ശതമാനത്തോളം വര്‍ധിപ്പിച്ചതായി ആധികാരിക രേഖകള്‍.

ക‍ഴിഞ്ഞ നാലര വര്‍ഷം കൊണ്ട് രാജ്യത്തിന്‍റെ കട ബാധ്യത 49 ശതമാനം വര്‍ദ്ധിച്ച് 82 ലക്ഷം കോടി രൂപയായതായി രാജ്യത്തിന്‍റെ തല്‍സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 സെപ്റ്റംബര്‍ വരെ കേന്ദ്ര സര്‍ക്കാരിന്‍റെ ബാധ്യത 82,03,253 കോടി രൂപയായിരുന്നു. എന്നാല്‍ 2014 ജൂണിലെ കണക്കുപ്രകാരം 54,90,763 കോടി രൂപയായിരുന്നു രാജ്യത്തിന്‍റെ ബാധ്യത.

2010-2011 സാമ്പത്തകി വര്‍ഷം മുതലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ധനമന്ത്രാലയം പുറത്തിറക്കാന്‍ തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News