ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങളിലൂടെ യാത്ര ചെയ്ത വിജയം എത്തിപ്പിടിച്ച കഥ പറയുകയാണ് ഗായിക അമൃത സുരേഷ്. യൂ ട്യൂബ് ചാനലായ ജോഷ് ടോക്കിലാണ് അമൃത തന്റെ മനസ്സ് തുറന്നത്.

പലരും തന്നെ കഴിവു കെട്ടവളാക്കി. പ്ലസ്ടൂവിന് പഠിക്കുമ്പോ!ഴാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. പിന്നീടങ്ങോട്ട് തന്റെ ജീവിതത്തില്‍ കയപ്പേറിയ നിരവധി അനുഭവങ്ങളുണ്ടായി.പഠിത്തം അവസാനിപ്പിച്ചാണ് വിവാഹജീവിതത്തിലേക്ക് കടന്നത്.

അതിന് ശേഷം തനിക്കുണ്ടായ അനുഭവങ്ങള്‍ ആരോടും പറയാതെ കരഞ്ഞുതീര്‍ക്കുകയായിരുന്നു. പിന്നീട് ഉയിര്‍ത്തെ!ഴുന്നേറ്റതിന്റെ അനുഭവമാണ് അമൃത വിശദീകരിക്കുന്നത്.