വിശ്വാസ സമൂഹത്തിന്റെ പിന്തുണ നേടിയാണ് കേരളത്തില്‍ ഇടതുപക്ഷം എല്ലാ കാലത്തും അധികാരത്തില്‍ വന്നത്: കോടിയേരി ബാലകൃഷ്ണന്‍

വിശ്വാസ സമൂഹത്തിന്റെ പിന്തുണ നേടിയാണ് കേരളത്തില്‍ ഇടതുപക്ഷം എല്ലാ കാലത്തും അധികാരത്തില്‍ വന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രഥമ സംസ്ഥാന സമ്മേളനം കൊല്ലം ഠൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. വിശ്വാസികളില്‍ മഹാഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകാരാണ്. വിശ്വാസി അവിശ്വാസി ചേരിതിരിവുണ്ടാക്കി ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താം എന്ന് കരുതരുത്.

തൊഴിലുറപ്പ് തൊഴിലാളികളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ് ഹിന്ദു സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 200 തൊഴില്‍ ദിനങള്‍ നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ബിജെപി സര്‍ക്കാര്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്നു.പദ്ധതിക്ക് കാലാനുസൃതമായ വര്‍ദ്ധനവ് കേന്ദ്ര ബജറ്റില്‍ ഇല്ല.കോര്‍പ്പറേറ്റുകള്‍ക്ക് ആപത്താണെന്നു കണ്ടതുകൊണ്ടാണ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ്.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News