മീശയുള്ള പൊലീസുകാര്‍ക്കൊരു സന്തോഷ വാര്‍ത്ത; മീശയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി അലവന്‍സ്

മീശയുള്ള പൊലീസുകാര്‍ക്ക് അലവന്‍സുമായി ഉത്തര്‍പ്രദേശിലെ സ്‌പെഷല്‍ ആംഡ് പോലീസ് ബറ്റാലിയന്‍. ഇവരുടെ മീശയുടെ ഭംഗി പരപാലിക്കുന്നതിനായി 400% ആണ് അലവന്‍സ് വര്‍ധിപ്പിച്ചിരിക്കുന്നത്.

എഡിജി ബിനോദ് കുമാര്‍ സിംഗാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുവരെ മീശ പരിപാലിക്കാന്‍ 50 രൂപയായിരുന്നു നല്‍കിയിരുന്നത്. അതിനി 250 രൂപയായി ഉയരും. മാസശമ്പളത്തോടൊപ്പം ആണ് ഇത് ലഭിക്കുന്നത്.

ഇപ്പോ ഉള്ള ഉദ്യോഗസ്ഥര്‍ മിക്കവരും ക്ലീന്‍ ഷേവ് ചെയ്തു സുന്ദരന്മാര്‍ ആകാനാണ് ശ്രമിക്കുന്നത്. മീശക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ്ഇതുവഴി ലക്ഷ്യമിടുന്നത്. കുംഭമേളയില്‍ വലിയ മീശയുള്ള പൊലീസുകാരെ കണ്ടത് തന്റെ പുതിയ നടപടിക്ക് പ്രചോദനമായെന്നും ഇദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News