അടച്ചു പൂട്ടിയ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയില്‍ ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രം തുടങ്ങുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

അടച്ചു പൂട്ടിയ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയില്‍ ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രം തുടങ്ങുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍. ഇതിന്റെ സാധ്യതാ പീനത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.പാലക്കാട്ടെ കര്‍ഷകര്‍ക്ക് കൂടി ഗുണം ലഭിക്കുന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.

ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയുടെ സ്ഥലം ഏറ്റെടുത്ത് പുതിയ ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രം തുടങ്ങുന്ന കാര്യം പരിഗണിക്കുന്നതായി ജില്ലാ വ്യവസായ നിക്ഷേപക സംഗമത്തിലാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞത്.

പാലക്കാട്ടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് മികച്ച വില കിട്ടുന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ സാധ്യതാ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആദ്യ ഘട്ട ചര്‍ച്ച ഇക്കാര്യത്തില്‍ പൂര്‍ത്തിയായെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു

ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറി മലബാര്‍ ഡിസ്റ്റിലറിയായി പുനര്‍ നാമകരണം ചെയ്തിരുന്നുവെങ്കിലും മദ്യ ഉല്പാദനം ആരംഭിച്ചിരുന്നില്ല. ഇത് ഭക്ഷ്യോത്പാദന കേന്ദ്രമായി മാറ്റിയാല്‍ കാര്‍ഷിക മേഖലയ്ക്ക് കൂടി വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News