മകരമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു

മകരമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു. ഗണപതി ഹോമം കഴിഞ്ഞ് ദര്‍ശനം പൂര്‍ത്തിയാക്കി രാജപ്രതിനിധി പതിനെട്ടാം പടിയിറങ്ങിയതോടെയാണ് മകരമാസ പൂജകള്‍ക്ക് സമാപനമായത്. ഇനി കുംഭമാസ പൂജകള്‍ക്കായി അടുത്ത മാസം ശബരിമല നട തുറക്കും.

മണ്ഡല മകരവിളക്കുത്സവം അവസാനിച്ച് മകരമാസ പൂജയ്ക്ക് നട തുറന്നപ്പോഴും സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാത്രി ഹരിവരാസനം പാടി നടയടച്ചതോടെ ഭക്തര്‍ക്കുള്ള ദര്‍ശനം അവസാനിച്ചു.തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നട തുറന്ന് ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ യോഗദണ്ഡും ദരിപ്പിച്ച് പന്തളം രാജപ്രതിനിധിക്ക് ദര്‍ശനം നല്‍കി.

ശേഷം മേല്‍ശാന്തി ക്ഷേത്രത്തിന്റെ നടയടച്ച് ശ്രീകോവിലിന്റെ താക്കോല്‍ പന്തളം രാജകുംടുംബാംഗത്തിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന്’ പതിനെട്ടാം പടിയിറങ്ങിയ രാജാവ് ഇനിയുള്ള ഒരു വര്‍ഷത്തേക്ക് പൂജക്കുള്ള ചിലവിനായി കിഴിപ്പണവും താക്കോലും ദേവസ്വം മാനേജരെ ഏല്‍പ്പിച്ചു. പിന്നീട് തിരുവാഭരണവുമായി മലറയിറങ്ങി.

ഇനി അടുത്ത മലയാളമാസം ഒന്നിന്ന് മാസ പൂജയ്ക്കായി നടതുറക്കും.നിലവിലെ ശബരിമല മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി എം എന്‍ നാരായണന്‍ നമ്പൂതിരിയും  ശാന്തിമാരായി ഇന്നിയുള്ള ഒരു വര്‍ഷം മലയില്‍ തന്നെയുണ്ടാകും.
ശരണ മന്ത്രങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കേണ്ട അയ്യപ്പ സന്നിധിയില്‍ ഈ മണ്ഡലകാലത്ത് ഉയര്‍ന്ന് കേട്ടത് പ്രതിഷേധങ്ങളും കൊലവിളികളുമായിരുന്നു.

സന്നിധാനവും പമ്പയും കാനനപാതകളെല്ലാം അതിരുവിട്ട അക്രമങ്ങള്‍ക്ക് സാക്ഷിയായി. മലകയറാനെത്തിയ യുവതികള്‍ക്ക് പലവട്ടം ദൗത്യം പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വന്നു. സംഘമായെത്തിയവരും, ഒറ്റക്കെത്തിയ യുവതികളുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. പൊലീസിന്റെ കര്‍ശന നിയന്ത്രണത്തിലായിരുന്നു തീര്‍ഥാടന കാലം.

ശബരിമലയ്ക്ക് അന്യമായിരുന്ന സായുധ പൊലിസ് സേന സംഘ പരിവാറുകാരുടെ അക്രമങ്ങള്‍ കാരണം തീര്‍ഥാടനകാലത്തിന്റെ ഒടുക്കം വരെ നിലകൊള്ളേണ്ടി വന്നു. എന്തായാലും ശബരിമലയുടെ പേരില്‍ രാഷ്ടീയം വളര്‍ത്താന്‍ ശ്രമിച്ചവരെ ജനങ്ങളും ഭക്തരും തിരിച്ചറിഞ്ഞു എന്നതില്‍ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News