വിശ്വാസത്തെ ദുരുപയോഗം ചെയ്ത് ഇടതുപക്ഷ വിരുദ്ധതയുണ്ടാക്കാന്‍ ശ്രമം: കോടിയേരി ബാലകൃഷ്ണന്‍

ശബരിമല വിഷയം മുന്‍നിര്‍ത്തി ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ഇടതുപക്ഷ വിരുദ്ധതയുണ്ടാക്കാന്‍ വലതുപക്ഷ ശക്തികള്‍ സമൂഹത്തില്‍ ശ്രമം നടത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ കേരള സമൂഹത്തിന്‍റെ വലതുപക്ഷവത്കരണം എന്ന വിഷത്തില്‍ തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ സമൂഹത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുകയാണ് സംഘപരിവാര്‍ ശക്തികളും വലതുപക്ഷവും.

സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുക്കുന്നു എന്നത് തെറ്റായ സന്ദേശം നല്‍കും. അമൃതാനന്ദമയി മഠം രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തുന്ന ഒരു സംഘടനയാണ് എന്നത് മറക്കരുത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ രാഷ്ട്രീയത്തിലിറങ്ങുന്ന പ്രവണതയുള്ളയുള്ളത് കേരളത്തില്‍ ഈ പ്രവണതയെ ചെറുത്ത് തോല്‍പിച്ചില്ലെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അതേ അവസ്ഥ കേറത്തിവും ഉണ്ടാവുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News