ഇന്ത്യയില്‍ ഫാസിസത്തിന് തുടര്‍ച്ചയില്ലാതാക്കണമെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ ഫാസിസത്തിന് തുടര്‍ച്ചയില്ലാതാക്കണമെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ഭരണഘടനയെ തകര്‍ക്കാനാണ് മനുവാദികള്‍ ശ്രമിക്കുന്നതെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു എന്‍ എസ് മാധവന്‍.

ജനുവരി മുതല്‍ മെയ് വരെയുള്ള സമയം രാജ്യത്തിന്റെ ഭാവിക്ക് ഏറെ നിര്‍ണയകമായിരിക്കുമെന്നും ജാഗ്രതയോടെ നില്‍ക്കേണ്ട കാലമാണിതെന്നും എന്‍ എസ് മാധവന്‍ ഓര്‍മിപ്പിച്ചു. ബിജെപിക്ക് അധികാര തുടര്‍ച്ച ഉണ്ടായാല്‍ അത് രാജ്യത്തെ നാശത്തിലേക്ക് തള്ളിയിടും. സമത്വം പ്രധാനം ചെയ്യുന്ന മഹത്തായ ഭരണഘടനയെ തകര്‍ക്കുകയാണ് ബ്രാഹ്മണീയ ശക്തികളുടെ ലക്ഷ്യം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ശബരിമല വിഷയം ഇതിന് തെളിവാണെന്നും എന്‍ എസ് മാധവന്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നവോത്ഥാനം സാധ്യമാകുന്നതില്‍ ജാതി പ്രസ്ഥാനങ്ങള്‍ മുഖ്യ പങ്ക് വഹിച്ചു. ജാതി നവീകരണ പ്രസ്ഥാനങ്ങള്‍ സ്ത്രീ സമത്വമെന്ന ആശയത്തിന് മുന്തിയ പരിഗണന നല്‍കിയിരുന്നുവെന്നും എന്‍ എസ് മാധവന്‍ ചൂണ്ടിക്കാട്ടി. വിരിയട്ടെ മാനവികതയുടെ നൂറു നൂറു പൂക്കള്‍ എന്ന മുദ്രാവാക്യവുമായാണ് പുരോഗമന കലാ സാഹിത്യ സംഘം സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചത്. നവോത്ഥാന മൂല്യങ്ങള്‍ക്കും ഭരണ ഘടനയ്ക്കും എതിരെ കടന്നാക്രമണങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News