പെട്രോള്‍ ഡീസല്‍ വില വീണ്ടും കുതിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത‌് ഇന്ധനവില വീണ്ടും കുത്തനെ ഉയരുന്നു. ഞായറാഴ‌്ച പെട്രോൾ ലിറ്ററിന‌് 23 പൈസയും ഡീസലിന‌് 31 പൈസയുമാണ‌് വർധിപ്പിച്ചത‌്.

തുടർച്ചയായി നാലാംദിവസമാണ‌് വില വർധന. വ്യാഴാഴ‌്ച പെട്രോളിന‌് 13–-14 പൈസയും ഡീസലിന‌് 18–-20 പൈസയും വർധിപ്പിച്ചപ്പോൾ വെള്ളിയാഴ‌്ച പെട്രോളിന‌് എട്ട‌് പൈസയും ഡീസലിന‌് 19–-20 പൈസയും കൂട്ടി. ശനിയാഴ‌്ച പെട്രോളിന‌് 17–-18 പൈസയും ഡീസലിന‌് 19–-21 ഉം വർധിപ്പിച്ചു.

ഡൽഹിയിൽ പെട്രോളിന‌് 70.95 രൂപയായും ഡീസലിന‌് 65.45 രൂപയായും ഉയർന്നു. പുതുവർഷം ആരംഭിച്ച‌് ദിവസങ്ങൾക്കുള്ളിൽ പെട്രോൾ 1.82 രൂപയും ഡീസൽ രണ്ട‌് രൂപയും വർധിപ്പിച്ചു.

രൂപയുടെ വിലയിടിവ‌് തുടരുന്നതും അന്താരാഷ്ട്രവിപണിയിൽ ക്രൂഡ‌് ഓയിൽ വില കൂടിയതുമാണ‌് വർധനയ‌്ക്ക‌് കാരണമെന്ന‌് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നു.

2018 ഒക്ടോബർ നാലിന‌് ഡൽഹിയിൽ പെട്രോൾ ലിറ്ററിന‌് 84 രൂപയായും മുംബൈയിൽ 91 രൂപയായും വർധിച്ചതാണ‌് റെക്കൊഡ‌്. പ്രധാന നഗരങ്ങളിലെ പെട്രോൾ വില ലിറ്ററിന‌്: മുംബൈ (76.58), കൊൽക്കത്ത (73.05), ചെന്നൈ (73.65), ബംഗളൂരു (73. 29).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News