മാരി 2ലെ റൗഡി ബേബിഗാനം മലയാളികള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. ഇതിന് തെലിവാണ് ഇന്ന് എല്ലാ ദമ്പതികളും റൗഡി ബേബിയ്‌ക്കൊപ്പം ചുവടുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വേദിയിലെ മത്സരാര്‍ഥികളായെത്തിയ പേളിയുടെയും ശ്രീനിഷിന്റെയും റൗഡി ബേബിയും പുറത്തിറങ്ങിയിരുന്നു.

ഇപ്പോള്‍ തൃശൂര്‍ സ്വദേശികളായ സച്ചിന്‍, പ്രിയങ്ക ദമ്പതികളുടെ വിവാഹത്തിനാണ് റൗഡി ബേബി വീണ്ടും തരംഗമായത്. വിവാഹദിനത്തിലും തലേന്നുമായി ചിത്രീകരിച്ച ദൃശ്യങ്ങളില്‍ പാടവരമ്പത്തും കള്ളുഷാപ്പിലുമായി വരനും വധുവും ആടിപ്പാടുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്. തൃശൂര്‍ കൂര്‍ക്കംഞ്ചേരിയിലെ മോഷന്‍ പിക്ചേസ് വെഡ്ഡിങ് പ്ലാനറാണ് വീഡിയോയുടെ പിന്നില്‍.