അമേരിക്കയില്‍ ഭരണ സ്തംഭനം തുടരുന്നതിനിടെ ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയില്‍ ഭരണ സ്തംഭനം തുടരുന്നതിനിടെ ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്. ജനസഭ നേതാവ് നാന്‍സി പെല്ലോസിയോട് കരുതിയിരിക്കാനും ട്രംപ് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

മെക്‌സിക്കന്‍ വിഷയത്തില്‍ മയപ്പെടുത്തിയ നിലപാട് മാറ്റിയാണ് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ട്രഷറി സ്തംഭനം ഒഴിവാക്കാന്‍ ട്രംപ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഡെമോക്രാറ്റുകള്‍ തള്ളിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. പ്രഖ്യാപിക്കുന്നതിന് മുന്‍പു വാഗ്ദാനങ്ങള്‍ തള്ളിയത് തെറ്റായ നടപടിയാണെന്നും ഇതിനോടു യോജിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.

രേഖകളില്ലാതെ രാജ്യത്തേക്ക് എത്തിയ അഭയാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കില്ല. 3 വര്‍ഷത്തേക്ക് കൂടി സംരക്ഷണം നല്‍കാമെന്നാണ് പറഞ്ഞത്. തന്റെ വാഗ്ദാനം നിരസിച്ച ജനപ്രതിനിധി സഭാ നേതാവ് നാന്‍സി പെല്ലോസിയോട് കരുതിയിരിക്കാന്‍ ട്രംപ് നിര്‍ദേശിച്ചു. വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും സംരക്ഷണം ഉറപ്പുവരുത്താന്‍ ശ്രമിക്കുമെന്നും ഡെമോക്രാറ്റ് അംഗങ്ങള്‍ പറഞ്ഞിരുന്നു.

രേഖകളില്ലാത്ത 7 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക സംരക്ഷണം ഒരുക്കുക എന്നതാണ് ട്രംപ് മുന്നോട്ടു വെച്ചത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാന്‍ 5.7 ലക്ഷം ഡോളര്‍ വേണമെന്നാണ് ട്രീപ് ആവശ്യപ്പെട്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here