സ്വന്തം മണ്ഡലത്തില്‍ നിന്ന് പിസി ജോര്‍ജ്ജിന് നാട്ടുകാരുടെ വക കൂകി വിളി. പൂഞ്ഞാറില്‍ നടന്ന പൊതുപാടിയിലായിരുന്നു നാട്ടുകാര്‍ എംഎല്‍എയ്ക്ക് നേരെ തിരിഞ്ഞത്. എംഎല്‍എ തിരിച്ച് നാട്ടുകാരെ നേരിട്ടതാകട്ടെ, അസഭ്യവാക്കുകള്‍ കൊണ്ടായിരുന്നു.

തന്റെ മണ്ഡലത്തില്‍ തനിക്കെതിരായി ആരും ശബ്ദം ഉയര്‍ത്തില്ലെന്ന പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്ക് അങ്ങനെ നാട്ടുകാര്‍ നല്‍കിയത് മധുരമായ പ്രതികാരം. അതാകട്ടെ പൊതുപരിപാടിയില്‍ വെച്ചും.

പൂഞ്ഞാറില്‍ നടന്ന ഇരാട്ടുപേട്ട വോളി ടൂര്‍ണമെന്റ് ചടങ്ങിനിടെയായിരുന്നു നാട്ടുകാര്‍ പിസിക്കെതിരെ ഈ കൂകിവിളി ആഘോഷമാക്കി മാറ്റിയത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ വളരെ രൂക്ഷമായി തന്നെ പിസി ജോര്‍ജ്ജും നേരിട്ടു.

അവസാനം കൂകിവിളിയും നാട്ടുകാരുടെ എതിര്‍പ്പും ശക്തമായപ്പോല്‍ പരിപാടി ഉദ്ഘാടനം ചെയ്തതായി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു പിസി ജോര്‍ജ്ജ്.

എന്തായാലും പിസി ജോര്‍ജ്ജ് എംഎല്‍എയ്ക്ക് സ്വന്തം മണ്ഡലത്തിലെ നിലനില്‍പ്പ് ഇനി എങ്ങനെയായിരിക്കുമെന്ന് മുന്നറിയിപ്പാണ് നാട്ടുകാര്‍ നല്‍കിയതെന്ന് ഇതിലൂടെ വ്യക്തം.