അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായെന്ന് വെള്ളാപ്പള്ളി; അല്ലെങ്കില്‍ കെണിയായി മാറിയേനെ; ”അവിടെ കണ്ടത് ഹിന്ദു ഐക്യമൊന്നുമല്ല, സവര്‍ണ്ണ ഐക്യം”

ആലപ്പുഴ: തിരുവനന്തപുരത്ത് നടന്ന അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പ ഭക്ത സംഗമത്തില്‍ കണ്ടത് ഹിന്ദു ഐക്യമൊന്നുമല്ലെന്നും സവര്‍ണ ഐക്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

”അമൃതാനന്ദമയി വരുന്നുണ്ടെന്നും പരിപാടിയില്‍ പങ്കെടുക്കാമോ എന്നും ചോദിച്ച് സംഘാടകര്‍ വിളിച്ചിരുന്നു. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരിപാടിയുള്ളതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. പോകാന്‍ കഴിയാത്തത് ഭാഗ്യമായി, മഹാഭാഗ്യമായി. പങ്കെടുത്തിരുന്നെങ്കില്‍ കെണിയായി മാറിയേനെ.”-വെള്ളാപ്പള്ളി പറഞ്ഞു.

അമൃതാനന്ദമയി ആത്മീയപ്രഭാഷണം നടത്തുമെന്നാണ് കരുതിയതെന്നും എന്നാല്‍ അജണ്ട ഇതാണെന്ന് പിന്നെയാണ് മനസിലായതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

”സംഗമത്തില്‍ കണ്ടത് ഹിന്ദു ഐക്യമൊന്നുമല്ല. അവിടെ ഞാന്‍ ഈഴവരേയോ പട്ടികജാതിക്കാരേയോ കണ്ടില്ല. പിന്നാക്കക്കാരയവര്‍ ഒന്നും പങ്കെടുത്തിട്ടില്ല. സവര്‍ണ്ണ ഐക്യമാണ് തിരുവനന്തപുരത്ത് കണ്ടത്. പേരിന് ചില അവര്‍ണ നേതാക്കളെയും പങ്കെടുപ്പിച്ചുവെന്നു മാത്രം.”-വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here