വാലന്റൈന്‍സ് ഡേ ഏവരുടെയും പ്രിയപ്പെട്ട നടി സണ്ണി ലിയോണ്‍ കേരളത്തിലെത്തുന്നു. എംജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്‍ര്‍ടെയിന്മെന്റ്‌സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന വാലന്റൈന്‍സ് നൈറ്റ് 2019 ല്‍ പങ്കെടുക്കാനായി കൊച്ചിയിലാണ് നടി വീണ്ടും എത്തുന്നത്.

 

പ്രശസ്ത ബോളിവോഡ് പിന്നണി ഗായിക ഗായിക തുളസി കുമാറും ഡാന്‍സ് ഗ്രൂപ്പായ എം.ജെ ഫൈവും സണ്ണിയോടൊപ്പം കൊച്ചിയിലെത്തുന്നുണ്ട്. ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ ഷന്‍ സെന്ററില്‍ വൈകിട്ട് 6ന് ആരംഭിക്കുന്ന സംഗീത-നൃത്ത പരിപാടിയില്‍ സണ്ണി ലിയോണിനോടൊപ്പം ഗായിക മഞ്ജരിയും വയലിനിസ്റ്റ് ശബരീഷും കുമാറും പങ്കെടുക്കും.

പരിപാടിയില്‍ നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനിലും പ്രത്യേക ഔട്ട്‌ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാകും. ഗോള്‍ഡ്-1000, ഡയമണ്ട്-3500, പ്ലാറ്റിനം-5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ ജി.എസ്.ടി നിരക്കുകൂടി ചേര്‍ന്ന് ടിക്കറ്റിന് വീണ്ടും വര്‍ദ്ധനയുണ്ടാകും.