114 ദിവസമായി സംസ്ഥാനത്ത് സംഘപരിവാര്‍ നടത്തുന്ന സമരകോലാഹലങ്ങള്‍ക്കും 49 ദിവസമായി സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിവന്ന നിരാഹാരനാടകത്തിനും നാണംകെട്ട അന്ത്യമായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.

ശബരിമലവിധി വീണുകിട്ടിയ സുവര്‍ണാവസരമാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രഖ്യാപനത്തോടെ ഹര്‍ത്താലും രഥയാത്രയും നിരാഹാരവും അക്രമപരമ്പരയുമെല്ലാം സംഘടിപ്പിച്ചെങ്കിലും മലയാളികള്‍ അതെല്ലാം തള്ളിക്കളഞ്ഞു.

ഏറ്റവും ഒടുവില്‍ നിരാഹാരം അവസാനിപ്പിച്ച് ശ്രീധരന്‍പിള്ള പറഞ്ഞത്, സമരത്തിലൂടെ ബിജെപി നേതാക്കളെ ലോകമെമ്പാടും അറിഞ്ഞെന്നായിരുന്നു. ബിജെപി നേതാക്കളുടെ വായില്‍ നിന്ന് എന്തെങ്കിലും വീണു കിട്ടാന്‍ കാത്തിരുന്ന ട്രോളന്‍മാര്‍ക്ക് ഇതോടെ ചാകരയായി.

ശ്രീധരന്‍പിള്ളയുടെ ആ പരാമര്‍ശത്തെ തേച്ചൊട്ടിക്കുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍. പിള്ളയ്‌ക്കെതിരായ ട്രോളുകളില്‍ മെസി മുതല്‍ ട്രംപ് വരെ കഥാപാത്രങ്ങളായി.

ട്രോളുകള്‍ കാണാം….