പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നത് മോദി ഭയക്കുന്നുവെന്ന് ശിവസേന; കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനമാണെന്ന് ഓര്‍ക്കണം

ദില്ലി: പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ടികള്‍ ഒരുമിച്ച് എത്തുന്നത് മോദി ഭയക്കുന്നുവെന്ന് എന്‍ഡിഎ മുന്‍ഘടകകക്ഷി ശിവസേന. വീണ്ടും ജയിക്കുമെന്ന അമിത ആത്മവിശ്വാസത്തിലാണ് മോദിയെന്നും മുഖപത്രമായ സാമ്നയിലൂടെ ശിവസേന വിമര്‍ശിച്ചു.

22 പ്രതിപക്ഷ പാര്‍ടികള്‍ ഐക്യത്തില്‍ എത്തുന്നത് നരേന്ദ്രമോദിയെ ഭയപ്പെടുത്തുന്നുവെന്ന കടുത്ത വിമര്‍ശനവുമായാണ് മഹാരാഷ്ട്രയിലെ ബിജെപി മുന്‍ സഖ്യകക്ഷിയായ ശിവസേനയുടെ മുഖപത്രമായ സാമ്ന പുറത്തിറങ്ങിയത്.

വീണ്ടും അധികാരത്തില്‍ എത്തുമെന്ന അമിത ആത്മവിശ്വാസത്തിലാണ് മോദി. പക്ഷെ കേന്ദ്രം ആര് ഭരിക്കണമെന്നത് തീരുമാനിക്കേണ്ടത് ജനമാണ് എന്നത് ഓര്‍ക്കണമെന്നും സാമ്ന ചൂണ്ടികാട്ടുന്നു. പശ്ചിമബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം മുറുകുന്നു.

പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ നാളെ നടക്കുന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്യാന്‍ എത്തുന്ന ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ സഞ്ചരിക്കുന്ന ഹെലികോപ്റ്ററിന് ലാന്‍ഡ് ചെയ്യാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

കല്‍ക്കത്തയില്‍ വിമാനമിറങ്ങുന്ന അമിത് ഷാ അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം മാല്‍ഡയിലെത്താനായിരുന്നു തീരുമാനം. ഹെലികോപ്റ്ററിന് അനുമതി തേടി ബിജെപിയുടെ കത്ത് ലഭിച്ചുവെന്ന് മാല്‍ഡ ജില്ലാ അധികാരികള്‍ സ്ഥീരീകരിച്ചു.

എന്നാല്‍ ഹെലിപാട് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടതിനാല്‍ അനുമതി നല്‍കാനാവില്ല. മമജാ ബാനര്‍ജിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഇത്തരം നടപടിയെന്ന് ബിജെപി ആരോപിച്ചു. ബംഗാളില്‍ ജനാധിപത്യം തകര്‍ച്ചയിലാണന്നും അവര്‍ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News