പാലക്കാട് എടിഎമ്മിലെ മോഷണ ശ്രമം, പ്രായപൂര്‍ത്തിയാകാത്ത പ്രതിയടക്കം രണ്ടു പേര്‍ പിടിയില്‍; പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെട്ടു

കഴിഞ്ഞ ദിവസം പാലക്കാട് ശേഖരീപുരത്തെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. ആയുധങ്ങളുപയോഗിച്ച് എടിഎം തകര്‍ത്തെങ്കിലും പണം കവരാന്‍ സാധിച്ചിരുന്നില്ല. ഒരു മണിക്കൂര്‍ നേരം മോഷ്ടാക്കള്‍ കവര്‍ച്ചാ ശ്രമം തുടര്‍ന്നെങ്കിലും സേഫ്റ്റി അലാറംം മുഴങ്ങിയതോടെ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

എടിഎം കൗണ്ടറിലെയും തൊട്ടടുത്ത സിസിടിവിയില് നിന്നും ലഭിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് പോലീസ് നടത്തിയ തിരിച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. എടിഎം മോഷണ ശ്രമം പരാജയപ്പെട്ട സംഘം മലന്പുഴയ്ക്കടുത്തു ബേക്കറിയില്‍ നിന്നും പണം കവര്‍ന്നിരുന്നു.

തമിഴ്‌നാട് സേലം സ്വദേശിയായ 19 വയസ്സുകാരനും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പോലീസിന്റെ പിടിയിലായത്. ഓടി രക്ഷപ്പെട്ട പ്രതികളിലൊരാള്‍ക്കായി പോലീസ് തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ സംഘമാണ് എടിഎം കവര്‍ച്ചാ ശ്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News