‘കോഴിക്കോടിനെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല’; മതേതര കൂട്ടായ്മ എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു

കോഴിക്കോടിനെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. എളമരം കരീം എം.പി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

വിശ്വാസത്തെ രക്ഷിക്കാൻ വേണ്ടിയല്ല ശബരിമലയുടെ പേര് പറഞ്ഞ് ചിലർ രംഗത്ത് ഇറങ്ങിയിരിക്കുന്നത് എന്നും കലാപ ശ്രമമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം ജില്ലാ, സെക്രട്ടറി പി മോഹനൻ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ശബരിമല പ്രശ്നത്തിന്റെ പേരിൽ നഗരത്തിൽ വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ എല്‍ഡിഎഫ് സിറ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മതേതര കൂട്ടായ്മ സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News