രാജ്യ തലസ്ഥാനത്തും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും കനത്ത മഴ; കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നു

രാജ്യ തലസ്ഥാനത്തും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും കനത്ത മഴ. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ രാജ്യ തലസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. അഞ്ചു ദിവസം ശക്തമായ മഴയും രണ്ടു ദിവസം മൂടല്‍ മഞ്ഞും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം മഴയും കാറ്റും എത്തിയതോടെ അന്തരീക്ഷ മലിനീകരണത്തില്‍ തോത് കുറഞ്ഞു.

ദില്ലി തണുത്ത് വിറയ്ക്കുകയാണെങ്കിലും അന്തരീക്ഷ മലിനീകരണത്തില്‍ തോത് കുറഞ്ഞത് ദില്ലി നിവാസികള്‍ക്ക് ആശ്വാസകരമാണ്. അന്തരീക്ഷത്തിലെ നിഷിദ്ധകരണമായ പിഎം 2.5 ന്റെ അളവ് ദില്ലിയില്‍ മൊത്തത്തില്‍ 220 പിഎമ്മും പത്തിന്റെ അളവ് 369 മായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ കാറ്റും മഴയും ശക്തമായത് വായു നിലവാരത്തില്‍ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 8.30ന് ശക്തി പ്രാപിച്ച മഴ ഇപ്പോഴും തുടരുകയാണ്.ദില്ലിയില്‍ അഞ്ചു ദിവസം കൂടി മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡിസംബറില്‍ തുടങ്ങിയ മൂടല്‍ മഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ അതി രൂക്ഷമായിരുന്നു.

ഇത് രണ്ട് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.ഇടിയോട് കൂടിയായ മഴയെ തുടര്‍ന്ന് ദില്ലിയിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ഇത്രയും ദിവസം ദുതഗ്രതിയില്‍ പുരോഗമിക്കുകയായിരുന്നു. എന്നാല്‍ രാത്രി തുടങ്ങിയ മഴയും ഇപ്പോഴും അവസാനിക്കാത്തത് ആഘോഷത്തിന്റെ ഒരുക്കങ്ങളെ ബാധിച്ചു. മഴയും മൂടല്‍ മഞ്ഞും കാരണം റെയില്‍ വ്യോമ ഗതാഗത മാര്‍ഗങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടു.

മൂടല്‍ മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് ദില്ലിയിലെ പല പ്രദേശങ്ങളിലും രാവിലെ 200 മീറ്ററിനപ്പുറം കാഴ്ച വ്യകതമല്ലായിരുന്നു. അതേസമയം ഉത്തരേന്ത്യയില്‍ കൊടും തണുപ്പില്‍ മരിച്ചവരുടെ എണ്ണം 70 കഴിഞ്ഞു. യുപിയില്‍ പല മേഖലകളിലും മൂന്ന് ഡിഗ്രി വരെയും ദില്ലിയില്‍ നാലു ഡിഗ്രി വരെയും താപനില ഈ സീസണില്‍ രേഖപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News