കൂടെ നില്‍ക്കുകയാണ് ഇടതുപക്ഷം; ഇരിപ്പിടം അവകാശമാക്കിയതിന് പിന്നാലെ വാണിജ്യസ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് പെന്‍ഷനും ഉറപ്പുവരുത്തി കേരള സര്‍ക്കാര്‍

കടകളിലും വാണിജ്യസ്ഥാപനങ്ങളിലും തൊ‍ഴിലെടുക്കുന്ന തൊ‍ഴിലാളികള്‍ക്ക് ഇരിപ്പിടം അവകാശമായി പ്രഖ്യാപിച്ചത് കേരളത്തിലെ തൊ‍ഴിലാളികളെ സംബന്ധിച്ച് വലിയ നേട്ടമാണ്.

തൊ‍ഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഈ തീരുമാനം നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഉത്തരവ് പുറപ്പെടുവിക്കുകമാത്രമല്ല ഇത് കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് പരിശോധിക്കാനുള്ള സംവിധാനവും തൊ‍ഴില്‍ വകുപ്പ് തയ്യാറായി.

ഇതിന് പിന്നാലെയാണ് ഇതേ മേഖലയില്‍ ചരിത്രപരമായ മറ്റൊരു തീരുമാനവുമായി കേരളാ സര്‍ക്കാര്‍ ചരിത്രത്തിടം നേടുന്നത്.

സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളിലും കടകളിലും തൊ‍ഴിലെടുക്കുന്നവര്‍ക്ക് ഇനിമുതല്‍ പെന്‍ഷനും അര്‍ഹതയുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

തൊ‍ഴില്‍ മന്ത്രി ടിപി രാമകൃഷ്ണനാണ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ച വിവരം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

വെൽഫെയർ ഫണ്ട് ബോർഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുകയെന്നും പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel