ഇന്ത്യ – ഇംഗ്ലണ്ട് എ ടീമുകളുടെ ഏകദിന പരമ്പരയ്ക്ക് നാളെ തിരുവനന്തപുരം സ്‌പോര്‍ട്‌സ്ഹബ്ബില്‍ തുടക്കമാകും

ഇന്ത്യ ഇംഗ്ലണ്ട് എ ടീമുകളുടെ ഏകദിന പരമ്പരയ്ക്ക് നാളെ തിരുവനന്തപുരം സ്‌പോര്‍ട്‌സ്ഹബ്ബില്‍ തുടക്കമാകും. ഇരു ടീമുകളും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ലോകകപ്പിന് മുന്നേ നടക്കുന്ന മത്സരങ്ങലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷയിലാണ് കളിക്കാര്‍.

മെയ്മാസത്തില്‍ നടക്കുന്ന ലോകകപ്പിലേക്ക് ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി നടക്കുന്ന എ ടീമുകളുടെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കാമെന്ന പ്രതീക്ഷയുമായാണ് ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ തിരുവനന്തപുരത്തെത്തയിരിക്കുന്നത്.

5 കളികളുടെ പരമ്പരയില്‍ ആദ്യ മൂന്നുകളികളില്‍ ഇന്ത്യയെ നയിക്കുക അജന്‍ക്യ രഹാനെയാണ്. അവസാന രണ്ട് മത്സരങ്ങലില്‍ റിഷഭ് പന്തും ടീമിലുണ്ട്. ഓസീസ് പര്യടനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ചപ്രകടനം പുത്തെടുത്ത കളിക്കാരാണ് ഇരുവരും.

ഇവര്‍ക്ക് പുറമെ ഹനുമ വിഹാരി, ക്രുണാല്‍ പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. ഗ്രീന്‍ഫീല്‍ഡില്‍ മികച്ച കളി പുറത്തെടുക്കന്‍ സാധിക്കുമെന്നും, ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നത് സെലക്ഷന്‍ കമ്മറ്റിയാണ് തീരുമാനിക്കുന്നതെന്നും നായകന്‍ അജന്‍ക്യ രഹാനെ പറഞ്ഞു.

ലോകകപ്പ്,ആഷസ് പരമ്പരകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ട് ടീമിനും ഏറെ നിര്ണായകമാണ് നാളെ മുതലുള്ള മത്സരങ്ങളെന്ന് ഇംഗ്ലണ്ട് നായകന്‍ സാം ബില്ലിംഗ്‌സും വ്യക്തമാക്കി. ലോകകപ്പ് മുന്നൊരുക്കമെന്ന നിലയില്‍ മികച്ച മത്സരം തന്നെ ഗ്രീന്‍ഫീല്‍ഡില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News