ആലിംഗനം ചെയ്യുന്നത് നാം കരുതുന്നതുപോലെ അത്ര നിസ്സാരകാര്യമല്ല. ആലിംഗനം ചെയ്യുന്നതിലൂടെ ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.

ആലിംഗനം രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കെട്ടിപ്പിടിക്കുന്നതിലൂടെ ശരീരത്തില്‍ ഓക്‌സിടോസിന്‍ വര്‍ധിക്കും.

ഇത് മാംസപേശികളുടെ പുനരുജ്ജീവനത്തിന് ഇത് സഹായിക്കും. സന്തോഷം കൊണ്ട് ആലിംഗനം ചെയ്യുന്നതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന സെറോറ്റോനിന്‍ മാനസികാവസ്ഥയെയും ചിന്തകളെയും ഉണര്‍ത്തും.

ഏറ്റവും സുപ്രധാനമായ കാര്യം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ആലിംഗനത്തിലൂടെ സാധിക്കുമെന്നാണ് പിറ്റ്‌സ്ബര്‍ഗിലെ മെല്ലോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

ആലിംഗനം ചെയ്യുന്നതുവഴി സമ്മര്‍ദ്ദ ഹോര്‍മോണായ കോസ്റ്റിസോള്‍ കുറയുന്നതാണിതിന് കാരണം.

സ്പര്‍ശനത്തിനും ആലിംഗനത്തിനും പേടിയും ഭയവുംഇല്ലാതാക്കാനാകുമെന്നാണ് മനശാസ്ത്രപരമായ പഠനങ്ങള്‍ പറയുന്നത്.

കെട്ടിപ്പിടിക്കുന്നതിലൂടെ ശരീരത്തില്‍ ഓക്‌സിടോസിന്റെ അളവ് വര്‍ദ്ധിക്കുകയും ഇതുവഴി മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കാനുമാകും.