മണ്‍ട്രോതുരുത്തിലെ ജലാശയങ്ങളില്‍ അറവുശാലകളിലെ മാലിന്യങ്ങള്‍ തള്ളുന്നു; പ്രതിഷേധവുമായി വിനോദസഞ്ചാരികളും

ആഗോളതാപനത്തിന്റെ ഇരയായ മണ്‍ട്രോതുരുത്തിലെ ജലാശയങ്ങളില്‍ അറവുശാലകളിലെ മാലിന്യങ്ങള്‍ തള്ളുന്നു.കല്ലടയാറിന്റേയും കായലിന്റേയും കണ്ടല്‍കാടിന്റേയും സൗന്ദര്യം നുകരാന്‍ വരുന്ന വിദേശികളുള്‍പ്പടെയുള്ള വിനോദസഞ്ചാരികള്‍ക്ക് മുമ്പിലാണ് ദുര്‍ഗന്ധം പരത്തുന്ന മാലിന്യം ഒഴുകി എത്തുന്നത്.

മണ്‍ട്രോതുരുത്തിലെ കാരൂത്രകടവ്, പൂപാണി, പെരുങാലം, കിടപ്പറം എന്നിവടങളിലാണ് വിനോദ സഞ്ചാരികള്‍ എത്തുന്നത് ഇവിടെതന്നെയാണ് കോഴിവേസ്റ്റും അറവുശാലകളിലെ മാലിന്യങ്ങളും വന്‍തോതില്‍ ജലാശയങ്ങളിലൂടെ ഒഴുകി എത്തുന്നത്. മാലിന്യ ദുര്‍ഗന്ധം മൂലം സിനിമാ ചിത്രീകരണം മറ്റൊരിടത്തേക്കു മാറ്റി. കല്ലട ജലോത്സവത്തിന്റെ ഫിനിഷ്ംങ് പോയിന്റിലും മാലിന്യം അടിഞ്ഞു കൂടി.

അറവ്ശാലകളിലെ മാലിന്യത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മണ്‍ട്രോതുരുത്തിലെ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍
തുറന്നു പ്രവര്‍ത്തിക്കുന്നില്ല. ജലാശയ മലിനീകരണം തടയാന്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം ശക്തമായി പ്രവര്‍ത്തിക്കുന്നുവെങ്കിലും മറ്റ് പഞ്ചായത്ത് മേഖലകളില്‍ പെട്ടവരാണ് കല്ലടയാറില്‍ ലോറികളില്‍ കൊണ്ടു വന്ന് രാത്രി കാലങ്ങളില്‍ മാലിന്യം നിക്ഷപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News