തിരുവനന്തപുരം കരമനയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കട ആര്‍എസ്എസ് സംഘം കത്തിച്ചു. കരമന ഗ്രാമം യൂണിറ്റ് സെക്രട്ടറി സുരേഷിന്റെ ഭവന നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടയാണ് ആര്‍എസ്എസ് സംഘം കത്തിച്ചത്.
തീ പിടുത്തത്തില്‍ കടക്ക് ഉളളിലുണ്ടായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും കത്തി നശിച്ചു.ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐയുടെ കൊടിമരം നശിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനിന്നിരുന്നു.
സംഭവത്തെ തുടര്‍ന്ന് സിപിഐഎം ഡിവൈഎഫ്‌ഐ നേതാക്കള്‍ സംഭവ സ്ഥലത്തെത്തി.പോലീസ് പ്രതികള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ആരംഭിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here