‘നിരവധി തവണ പീഡിപ്പിക്കപ്പെട്ടു: അതൊന്നും മീടുവിന്റെ പരിധിയില്‍ വരില്ല, കാരണം’: കങ്കണയുടെ വെളിപ്പെടുത്തല്‍

മീടൂ കുരുക്കുകളുമായി തെന്നിന്ത്യന്‍ നടിമാരുള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് നടി കങ്കണ റാവത്തും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഷൂട്ടിംഗ് സെറ്റുകളില്‍ താന്‍ നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അതൊന്നും മീ ടുവിന്റെ പരിധിയില്‍ വരില്ല. കാരണം പീഡനങ്ങളെല്ലാം ലൈംഗീകമായി സംഭവിക്കുന്ന ഒന്നല്ല. ഈഗോ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും അപമാനിക്കലുമെല്ലാം ഒരു തരത്തിലുള്ള പീഡനം തന്നെയാണ്.-കങ്കണ പറയുന്നു.

സെറ്റില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും ചില നായകന്മാര്‍ അവസാന നിമിഷം സിനിമയില്‍ നിന്നൊഴിവാക്കി അപമാനിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

താന്‍ അഭിനയിച്ച സിനിമയുടെ പ്രമോഷന്‍ ചടങ്ങുകള്‍ക്ക് വിളിക്കാതിരിക്കുകയും തന്റെ ശബ്ദം അനുവാദമില്ലാതെ മറ്റുള്ളവരെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കുകയും ചെയ്തിട്ടുണ്ട് ചിലര്‍.

തെറ്റായ തീയ്യതികള്‍ നല്‍കി അവസരം നഷ്ടപ്പെടുത്തിയ ചിലരും ഇക്കൂട്ടത്തിലുണ്ടെന്ന് കങ്കണ പറഞ്ഞു.

മീ ടു ക്യാംപെയിന്‍ ശക്തമായതോടെ പല പ്രമുഖ നടന്മാരും പേടിച്ചു. അവര്‍ പേടിക്കണം. ഇത് ഇവിടം കൊണ്ടവസാനിക്കില്ല. കാരണം നമ്മള്‍ ജീവിക്കുന്നത് ഒരു പുരുഷാധിപത്യ സമൂഹത്തിലാണെന്നും കങ്കണ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here