പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആര്‍എസ്എസ് ബോംബേറ്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്. സിപിഐഎം പ്രവര്‍ത്തകന്റെ വീടിനു നേരെയാണ് ആര്‍എസ്എസ് സംഘം ബോംബ് എറിഞ്ഞത്.

കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗംവും സിപിഐഎം പ്രവര്‍ത്തകനുമായ കെപി ജയേഷിന്റെ വീടിനു നേരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബേറഞ്ഞത്. രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം. ബോംബേറില്‍ വീടിന് കേടുപാട് ഉണ്ടായി.

സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ ജയേഷിന് മര്‍ദ്ദിച്ചിരുന്നു. പരുക്കേറ്റ ജയേഷ് ആശുപത്രി വിട്ട് വീട്ടില്‍ എത്തിയ ശേഷം ആണ് ബോംബേറ് ഉണ്ടായിരിക്കുന്നത്.

പന്തിരിക്കര ലോക്കല്‍ കമ്മിറ്റി അംഗം കൂടി ആണ് ജയേഷ്.

ഹര്‍ത്താലിനു ശേഷം തുടര്‍ച്ചയായി പേരാമ്പ്ര മേഖലയില്‍ സംഘര്‍ഷങ്ങളും സിപിഐഎം പ്രവര്‍ത്തകരുടെ വീടിനു നേരെ ബോബേറും ഉണ്ടായിരുന്നു. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News