നെല്ലിക്ക വൈന്‍ ഇനി വീട്ടില്‍ തന്നെ ഉണ്ടാക്കാം വെറും 21 ദിവസം കൊണ്ട്.

ആവശ്യമുള്ള സാധനങ്ങള്‍

നെല്ലിക്ക- 1 കിലോ
ശര്‍ക്കര- 3/4 കിലോ
ഏലയ്ക്ക- 3 എണ്ണം
പട്ട- 3 എണ്ണം
ഗോതമ്പ് നുറുക്ക്- ഒരു പിടി

ഉണ്ടാക്കുന്ന വിധം

കഴുകി ഉണക്കിയ ഭരണിയില്‍ നല്ലവണ്ണം കഴുകി തുടച്ച നെല്ലിക്ക ഒരു ലെയര്‍ ഇടുക. അതിന് ശേഷം അതിന് മുകളിലായി അടുത്ത ലെയര്‍ ഇടുക. ഇതിന് മുകളില്‍ പൊടിച്ച് വെച്ചിരിക്കുന്ന ഏലയ്ക്കയും പട്ടയും ഗോതമ്പ് നുറുക്കും ഇടുക.

ഇത് ഭരണി നിറയുന്നത് വരെ ലെയര്‍ ആയി ഇടണം. ഭരണി അറ്റം വരെ നിറയാന്‍ പാടില്ല. മുക്കാല്‍ ഭാഗം ആകുമ്പാള്‍ നിര്‍ത്താം. വായു കടക്കാത്ത രീതിയില്‍ 21 ദിവസം അടച്ചു വയ്ക്കുക. ഭരണി തുറക്കാതെ 7 ദിവസം കഴിയുമ്പോള്‍ ഒന്നു കുലുക്കുക. 21 ദിവസം കഴിഞ്ഞ് അരിച്ച് ഉപയോഗിക്കുക.