അച്ഛനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരുടെ മുന്നില്‍ കൈ ഉയര്‍ത്തി കീഴടങ്ങി രണ്ടു വയസുകാരി; കരളലിയിക്കുന്ന ദൃശ്യം

2012 ല്‍ ഫോട്ടെയെടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫറുടെ കയ്യില്‍ ഇരിക്കുന്നത് തോക്കാണെന്ന് കരുതി കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു സിറിയന്‍ കുട്ടിയുടെ വേദനിപ്പിക്കുന്ന ഒരു ചിത്രം നമ്മള്‍ കണ്ടതാണ്. എന്ത് മാത്രം ഭീകരതയിലൂടെയാണ് അവരുടെ ജീവിതം ഈ പ്രായത്തിലും കടന്നു പോകുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ചിത്രം. ഇപ്പോള്‍ അതേപോലെ മനസിനെ വേദനിപ്പിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മോഷണക്കസില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ കൈകളുയര്‍ത്തി പൊലീസുകാരുടെ അടുത്തേക്ക് വരുന്ന ഒരു രണ്ടു വയസുകാരിയുടെ കരലളിയിക്കുന്ന വീഡിയോ ആണിത്. അമേരിക്കയിലെ ടെല്ലസിയിലാണ് സംഭവം.

ഇയാളാണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസ് വാഹനം തടഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തത്. അപ്പോള്‍ വാഹനത്തില്‍ രണ്ടു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കുട്ടികളുടെ മുന്നില്‍ വെച്ച് വിലങ്ങ് വെച്ചത് മനുഷ്യത്വരഹിതമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന പൊലീസുകാരനെയും കാണാം.

മോഷണക്കേസില്‍ ആണ് അറസ്‌റ്റെന്നും കുഞ്ഞുങ്ങളെ വളരെ സ്‌നേഹത്തോടെ ആണ് പൊലീസുകാര്‍ നോക്കിയതെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News