നരേന്ദ്ര മോദിയുമായി ഹ്യൂമന്‍സ് ഓഫ് ബോംബെ നടത്തിയ അഭിമുഖത്തിന്റെ ഏറ്റവും പുതിയ ഭാഗം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

ഹിമാലയത്തില്‍ നിന്നും തിരിച്ചെത്തിയ ശേഷം ചെയ്ത കാര്യങ്ങളാണ് അഭിമുഖത്തിന്റെ പുതിയ ലക്കത്തില്‍ മോദി പറയുന്നത്.

ഹിമാലയന്‍ ജീവിതത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ ആഘോഷമാക്കിയ സോഷ്യല്‍ മീഡിയ, മോദിയുടെ ഈ പുതിയ ‘കഥ’കളെയും കിടിലനായി ട്രോളുന്നുണ്ട്.

പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ കുളിക്കുന്ന മോദിയെ കണ്ട് അന്തം വിടുന്ന ഹിമക്കരടിയായിരുന്നു ആദ്യ ഭാഗത്തെ ട്രോളുകളില്‍ നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍ ദീപാവലിക്ക് പടക്കവുമായി കാട്ടിലേക്ക് വരുന്ന മോദിയെ കാത്തിരിക്കുന്ന സിംഹമാണ് പുതിയ ട്രോളുകളിലെ താരം…

ട്രോളുകള്‍ കാണാം….