സെന്‍കുമാര്‍ നല്ലവന്‍… ചെന്നിത്തലയെ തിരിഞ്ഞുകൊത്തി പഴയ വാക്കുകള്‍

സംഘപരിവാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍ ഡിജിപി സെന്‍കുമാറിനെ പുകഴ്ത്തി ചെന്നിത്തല പണ്ട് പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തെത്തന്നെ തിരിഞ്ഞുകൊത്തുന്നു.

പുത്തരിക്കണ്ടത്ത് കഴിഞ്ഞദിവസം സെന്‍കുമാര്‍ നടത്തിയ വര്‍ഗ്ഗീയ പ്രസംഗം ഏറെ വിവാദമായിരുന്നു.

സംഘപരിവാര്‍ ബന്ധത്തെത്തുടര്‍ന്ന് ഡിജിപി സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ സെന്‍കുമാറിനെ മാറ്റിയ സമയത്ത് അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തെത്തിയത് ചെന്നിത്തലയാണ്. പിന്നീട് സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് പ്രതികൂലമായി വിധിയുണ്ടായപ്പോള്‍ ഏറെ ആഹ്ലാദത്തോടെയാണ് ചെന്നിത്തല പ്രതികരിച്ചത്.

സെന്‍കുമാര്‍ നല്ല ഉദ്യോഗസ്ഥനാണ്. മുഖം നോക്കാതെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനാണെന്നാണ് എന്റെ അനുഭവം എന്നും ചെന്നിതത്ത പറയുന്നു. ഇത്രയ്ക്ക് അടുത്തറിയാമായിരുന്നിട്ടും സെന്‍കുമാറിന്റെ സംഘപരിവാര്‍ അനുഭാവം ചെന്നിത്തല തിരിച്ചറിഞ്ഞില്ലേ എന്നാണ് ഉയരുന്ന ചോദ്യം.

മുഖ്യമന്ത്രി സഭയില്‍ സെന്‍കുമാറിന്റെ സംഘപരിവാര്‍ അനുഭാവത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടും അതുള്‍ക്കൊള്ളാന്‍ എന്തുകൊണ്ട് അന്ന് ചെന്നിതത്ത തയ്യാറായില്ല എന്നും ചോദ്യമുയരുന്നു. മുഖ്യമന്ത്രി ആരോപണമുന്നയിച്ചപ്പോള്‍ അന്ന് സഭയിലും സെന്‍കുമാറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചെന്നിതല്ല സ്വീകരിച്ചത്.

വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News