രംഗീലയുമായി സണ്ണി ലിയോണ്‍; നായികയാകുന്ന മലയാളത്തിലെ ആദ്യ ചിത്രം

മലയാളത്തില്‍ അരങ്ങേറാന്‍ ഒരുങ്ങി ബോളിവുഡ് സൂപ്പര്‍താരം സണ്ണി ലിയോണ്‍. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലാണ് സണ്ണി പ്രധാന വേഷത്തില്‍ എത്തുന്നത്.

സന്തോഷ് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയലാല്‍ മേനോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഫെബ്രുവരി ഒന്ന് മുതല്‍ ചിത്രീകരണം തുടങ്ങും. സണ്ണി ഇന്നലെ കേരളത്തില്‍ എത്തിയിരുന്നു. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന വൈശാഖ് ചിത്രമായ മധുരാജയില്‍ സണ്ണി ഒരു ഐറ്റം നമ്പറില്‍ എത്തുന്നുണ്ട്.

പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും ബോളിവുഡ് രംഗത്തേക്ക് എത്തി ല്ലൊവരുടെയും മനം കവര്‍ന്ന ഒരു വ്യക്തിത്വമാണ് സണ്ണി ലിയോണിന്റേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News