ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കേരളത്തിന് വിജയ തുടക്കം

ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കേരളത്തിന് വിജയ തുടക്കം കേരളത്തിന്റെ ആദ്യ മത്സരം കരുത്തരായ തെലങ്കാനയോടായിരുന്നു.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചു.. 49മത്തെ മിനിറ്റിൽ കേരളത്തിന് വേണ്ടി രേവതി നായർ ഗോൾ വല ചലിപ്പിച്ചു.

ഗോൾ കീപ്പർ എസ്.അമ്മുവിൻറെ സേവുകൾ കേരളത്തിന് തുണയായി .തെലങ്കാനക്ക് രണ്ടു പെനാൽറ്റി കോർണറുകൾ ലഭിച്ചുവെങ്കിലും കേരളത്തിന്റെ പ്രതിരോധത്തെ തകർക്കാൻ കഴിഞ്ഞില്ല.

തുല്യ ശക്തികൾ തമ്മിലുള്ള ആവേശകരമായ മത്സരമായിരുന്നു കൊല്ലത്തെ കായിക ആസ്വാദകർക്ക് കാണാൻ കഴിഞ്ഞത്.

ആർപ്പു വിളികളുമായി കാണികൾ കേരള ടീമിന് പൂർണ്ണ പിന്തുണ നൽകി. ഇന്ന് അഞ്ചു മണിക്ക് നടന്ന കേരളത്തിന്റെ അടുത്ത മത്സരത്തിലെ എതിരാളികൾ ഗുജറാത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel