ഇതും ധനുഷ് തന്നെയോ; വണ്ടറടിച്ച് ആരാധകര്‍; റൗഡി ബേബിയുടെ പുതിയ വേര്‍ഷന്‍; വീഡിയോ വെെറല്‍

ഹിറ്റ് ഗാനം റൗഡി ബേബിയ്ക്കു വേണ്ടി ചുവടു വെക്കുന്ന ഈ താരം ധനുഷ് അല്ല എന്നു പറഞ്ഞാല്‍,വിശ്വസിക്കുമോ.

ക‍ഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടിക്ക് ടോക്കില്‍ ഹിറ്റാണ്, മാരി 2 വിലെ റൗഡി ബേബി എന്ന ധനുഷിന്‍റെ ഈ ഗാനം. നിരവധിപ്പേരാണ് ഈ ഗാനത്തിന് ചുവടു വെപ്പുമായി ടിക്ക് ടോക്കിലെത്തിയത്.

അതിനിടെ ഗാനത്തിനായി ചുവടുവെച്ച ഈ യുവാവാണ് കൂടുതല്‍ ഹിറ്റായത്. ഒറ്റ നോട്ടത്തില്‍, ധനുഷായി തോന്നുമെങ്കിലും സത്യത്തില്‍ ഇയാള്‍ ധനുഷല്ല.

അലക്സ് ഡിസൂസ എന്ന ടിക് ടോക് അക്കൗണ്ടിൽ നിന്നാണ് ഈ ഗാനം പുറത്തുവന്നത്. ധനുഷിനോട് ഏറെ സാമ്യമുണ്ട് ഈ റൗഡി ബേബിയ്ക്ക്. ഏതായാലും എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ് ഈ റൗഡി ബേബിയെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News