പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്തുവന്നതോടെ ട്രോളന്‍മാര്‍ക്ക് ലഭിച്ചത് ചാകര. ഹിമാലയത്തിലെ പുലര്‍ച്ചെ മൂന്ന് മണിക്കുള്ള കുളിയുടെ കഥകള്‍ക്കു ഷേശം ഇപ്പോള്‍ തരംഗമായിരിക്കുന്നത് ദീപാവലി നാളിലെ കാട്ടുവാസമാണ്.

ഹിമാലയത്തില്‍ നിന്ന് തിരിച്ചു വന്ന് ദീപവലി സമയങ്ങളില്‍ അഞ്ച് ദിവസം കൊടുംകാട്ടില്‍ ഒറ്റയ്ക്ക് ക‍ഴിയാറുണ്ടെന്നായിരുന്നു ആത്മകഥയിലെ ഈ ഭാഗം.

ഇതിനെ കളിയാക്കി വരുന്ന ട്രോളുകള്‍ ആരെയും ചിരിപ്പിച്ചു കൊല്ലാന്‍ മാത്രം രസമുള്ളവയാണ്. പ്രധാനമന്ത്രി കാട്ടിലെ മുട്ടയും ഇറച്ചിയും നിരോധിച്ചുകളഞ്ഞു, ചിത്രകഥാ കഥാപാത്രങ്ങലായ സുത്രനും ഷേരുവും മോദിജിയെ കാട്ടില്‍ കണ്ടുമുട്ടുന്നതുള്‍പ്പെടെ നൂറ് കണക്കിനു ട്രോളുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്.