കോണ്‍ഗ്രസിന്‍റെ നേതൃ നിരയിലേക്ക്  നിയോഗിക്കപ്പെട്ട പ്രിയങ്ക ഗാന്ധി ആദ്യ ദിവസം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. കേന്ദ്ര മന്ത്രിയും BJP നേതാവുമായ സ്മൃതി ഇറാനിയെ ട്രോളുന്ന വീഡിയോയാണ് വൈറലായി മാറിയത്.

മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നു. മാഡം, സ്മൃതി ഇറാനി താങ്കള്‍ക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ടല്ലോ,എന്താണ് അഭിപ്രായം? മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ആര്? എന്ന മറു ചോദ്യമാണ് പ്രിയങ്ക നല്‍കിയത്. സ്മൃതി ഇറാനി എന്ന് മാധ്യമപ്രവര്‍ത്തക ഒന്നുകൂടി പറഞ്ഞപ്പോള്‍ ചിരിയായിരുന്നു പ്രിയങ്കയുടെ മറുപടി. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

എന്നാല്‍ തന്നെ കളിയാക്കിയ പ്രയങ്കക്കെതിരെ മറുപടിയുമായി സ്മൃതി ഇറാനിയും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം കുടുംബാംഗങ്ങള്‍ നടത്തിയ അ‍ഴിമതി മറന്നു പോയ പ്രിയങ്ക എന്‍റെ പേര് മറന്നുപോയതില്‍ അതിശയമില്ലെന്നാണ് സ്മൃതി പ്രതികരിച്ചത്.

വീഡിയോ കാണാം