സണ്ണിയുടെ മലയാള ചിത്രം രംഗീലയുടെ ചിത്രീകരണം ഫെബ്രുവരിയില്‍; പോസ്റ്റര്‍ പുറത്ത്

ബോളിവുഡ് താരം സണ്ണി ലിയോണ്‍ പ്രധാന വേഷത്തില്‍ എത്തുന്ന സന്തോഷ് നായര്‍ ചിത്രം രംഗീലയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും.

ഗോവയിലാണ് ആദ്യഘട്ട ഷൂട്ടിംഗ്. ചിക്കമംഗ്ലൂര്‍, ഹംപി എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍. സാന്ദ്രാ ലോപ്പസ് എന്ന ബോളിവുഡ് നടിയുടെ വേഷത്തിലാണ് സണ്ണി ചിത്രത്തില്‍ എത്തുന്നത്.

ധ്രുവന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, വിജയരാഘവന്‍, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here