കൊച്ചി വല്ലാർപാടം കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

കൊച്ചി: കൊച്ചി വല്ലാർപാടം കണ്ടെയ്നർ റോഡിലെ ടോൾ പ്ലാസയിൽ തൽക്കാലം പിരിവ് വേണ്ടെന്ന് തീരുമാനം. കളക്ടറുമായി ചർച്ച നടത്തിയ ശേഷമെ ടോൾ പിരിവ് തുടങ്ങൂ എന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.

നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. കണ്ടെയ്നർ റോഡിലെ പൊന്നാരിമംഗലം ടോൾ പ്ലാസയിൽ ഇന്ന് രാവിലെ 8 മുതൽ പിരിവ് തുടങ്ങാനായിരുന്നു തീരുമാനം.

എന്നാൽ സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ല എന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പ്രതിഷേധിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധത്തിന് പിന്തുണ നൽകി. തുടർന്ന്,പോലീസ് ദേശീയ പാതാ അതോറിറ്റി അധികൃതരുമായും പ്രദേശവാസികളുമായും ചർച്ച നടത്തി.

കണ്ടെയ്നർ ലോറികളിൽ നിന്നു മാത്രം ടോൾ പിരിക്കുമെന്ന വ്യവസ്ഥയും പ്രതിഷേധക്കാർ അംഗീകരിച്ചില്ല. ഇതെ തുടർന്നാണ് കളക്ടറുമായി ചർച്ച നടത്തിയ ശേഷം മാത്രം പിരിവ് തുടങ്ങിയാൽ മതിയെന്ന് തീരുമാനമെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News