ജൂത-മുസ്ലീം ബദ്ധവൈരത്തിനിടയില്‍ സ്നേഹത്തിന്‍റെ കഥ പറഞ്ഞ് വ്ലോഗര്‍; കേള്‍ക്കണം ഈ അനുഭവം

ജൂതന്‍മാരും മുസ്ലിങ്ങളും തമ്മിലുള്ള ബദ്ധവൈരം ലോകത്തിന്‍റെ പ്രധാന ചര്‍ച്ച വിഷയമാണല്ലോ. ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്നങ്ങളിലൂടെ അത് ലോകത്തിന്‍റെ തലവേദയനായിട്ട് പതിറ്റാണ്ടുകളായി.

ജൂതന്‍മാരെക്കുറിച്ച് മുസ്ലീങ്ങള്‍ക്കും തിരിച്ചും പറയാന്‍ നല്ല കഥകളില്ല. എന്നാല്‍ ഇതെല്ലാം വെറും മാധ്യമസൃഷ്ടി മാത്രമാണെന്നാണ് ലോകപ്രശ്സത സഞ്ചാരിയും വ്ലോഗറുമായ ഡ്രൂ ബിന്‍സ്കി പറയുന്നത്. തന്‍റെ ശ്രീലങ്കന്‍ യാത്രാവേളയിലാണ് ജൂത മുസ്ലീം സ്നേഹത്തിന്‍റെ കഥ ഡ്രൂ പങ്കുവെയ്ക്കുന്നത്.

ശ്രീലങ്കയില്‍ യാത്രക്കിടെ കണ്ടുമുട്ടിയ ഉമര്‍ എന്ന സുഹൃത്തില്‍ നിന്നുമാണ് ഡ്രൂ കഥ പറയുന്നത്. ശ്രീലങ്കയില്‍ എനിക്ക് 5 ദിവസം താമസസൗകര്യവും മറ്റു സഹായങ്ങളും ഒരുക്കിത്തന്നത് ഉമര്‍ ആണ്.

ഉമര്‍ ഒരു മുസ്ലീമാണ്. ഞാനൊരു ജൂതനാണ്. ഇതാണ് ഞങ്ങളുടെ സ്നേഹത്തിന്‍റെ കഥ. ജൂതന്‍മാരും മുസ്ലീങ്ങളും ബദ്ധവൈരികളാണെന്നത് മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും ഡ്രൂ പറയുന്നു.

ലോകമെങ്ങുമുള്ള യാത്രക്കിടയില്‍ നിരവധി മുസ്ലീം സുഹൃത്തുക്കളെയാണ് ഞാന്‍ പരിചയപ്പെട്ടത്. അവരുടെ സ്നേഹം, സഹകരണം എല്ലാം നേരിട്ടനുഭവിച്ചവനാണ് താനെന്നും ഡ്രൂ പറയുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here