ആയിരം ദിനങ്ങള്‍; ആയിരം വികസന, ക്ഷേമ പദ്ധതികളുമായി സംസ്ഥാനസര്‍ക്കാര്‍

മന്ത്രിസഭ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

എല്ലാ ജില്ലയിലുമായി ആയിരം പുതിയ വികസന, ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇതിന്റെ ഭാഗമായി നടക്കും. ഫെബ്രുവരി 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും പരിപാടികള്‍. സംസ്ഥാനത്തിന്റെ പുതിയ ആരോഗ്യനയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ചികിത്സാ ചെലവ് കുറയ്ക്കാന്‍ നയം പ്രധാന്യം നല്‍കുന്നു.

ആരോഗ്യ ഡയറക്ട്രേറ്റിനെ വിഭജിക്കാനും തീരുമാനം. നിലവില്‍ രണ്ട് ഘടകങ്ങള്‍ ആയിരുന്നത് ഇനി മൂന്നാകും.ഡയറക്ട്രേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിനെ രണ്ടാക്കി പൊതുജനാരോഗ്യത്തിന് പ്രത്യേക ഡയറ്റ്,ഡയറ്റ് ഓഫ് ക്ലിനിക്കല്‍ സര്‍വ്വീസ് എന്നാക്കും.

ഡയറക്ട്രേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അതു പോലെ തുടരും. ഒപ്പം ശിശു മരണ നിരക്ക് 12 ല്‍ നിന്നും 8 ആക്കുന്നതിനും മാതൃ മരണ നിരക്ക് കുറയ്ക്കുന്നതിനും പ്രത്യേക ഊന്നല്‍ നയത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here