പ്രിയനന്ദനന് നേരെ സംഘപരിവാര്‍ ആക്രമണം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി

സംവിധായകൻ പ്രിയനന്ദന് നേരെയുണ്ടായ അക്രമം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ ദിവസങ്ങൾക്കുമുമ്പ് ഇദ്ദേഹത്തിനെതിരെ സംഘപരിവാർ സംഘടനകൾ ഭീഷണിയും സൈബർ ആക്രമണവും നടത്തിയിരുന്നു.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പ്രിയനന്ദന് നേരെ ഉണ്ടായിരിക്കുന്നത്. ഇത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News