14കാരിക്ക് പീഡനം; ഭാനുപ്രിയയ്‌ക്കെതിരെ കേസ്

ചെന്നൈ: 14കാരിയായ പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയയ്‌ക്കെതിരെ കേസ്.

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനിയായ പ്രഭാവതി എന്ന യുവതിയാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

പരാതി ഇങ്ങനെ:

14കാരിയായ തന്റെ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് മാനസികമായി പീഡിപ്പിച്ചെന്നുമാണ് പ്രഭാവതിയുടെ പരാതി.

മാസം 10,000 രൂപയായിരുന്നു ശമ്പളമായി  വാഗ്ദാനം ചെയ്തത്. എന്നാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി പെണ്‍കുട്ടിക്ക് ഭാനുപ്രിയ ശമ്പളം നല്‍കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

മാത്രമല്ല, മകളെ കാണാനോ, ഫോണില്‍ ബന്ധപ്പെടാനോ ഭാനുപ്രിയ അനുവദിക്കുന്നില്ലെന്നും പ്രഭാവതി പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, സംഭവത്തില്‍ ഭാനുപ്രിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News