‘പത്മവ്യൂഹത്തിലെ അഭിമന്യു’ തിയേറ്ററുകളിലേക്ക്

RMCC പ്രൊഡക്ഷന്റെ ബാനറില്‍ വിനീഷ് ആരാധ്യ കഥയും സംവിധാനവും നിര്‍വ്വഹിച്ച പത്മവ്യൂഹത്തിലെ അഭിമന്യു ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തുന്നു.

മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലചെയ്ത എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമയില്‍ അഭിമന്യുവുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന സഖാവ് സൈമണ്‍ ബ്രിട്ടോ പ്രധാനവേഷം ചെയ്യുന്നു.

കൂടാതെ ഇന്ദ്രന്‍സ്, അഭിമന്യുവിന്റെ അച്ഛനായും ആകാശ് ആര്യന്‍ അഭിമന്യുവായും രംഗത്തെത്തുന്നു. അജയ് ഗോപാല്‍ രചനയും സംഗീതവും നിര്‍വഹിച്ച മൂന്ന് പാട്ടും മൂന്ന് കവിതയും സിനിമയിലുണ്ട്.

ഓഡിയോ റിലീസിങ് 28നു വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മന്ത്രി എകെ ബാലന്‍ നിര്‍വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News